തിരുവനന്തപുരം : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും സാമൂഹ്യ പരിഷ്കർത്താവ് അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങൾ ഹിന്ദു മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വീറ്റ് ചെയ്ത് അബദ്ധം പിണഞ്ഞ് ശശി തരൂർ എം.പി.
'ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ആൾരൂപമായി വേഷമിട്ട രണ്ട് തിരുവനന്തപുരം കുട്ടികൾ!' എന്ന പേരിൽ പങ്കുവെച്ച ചിത്രത്തിൽ നെഹ്‌രുവെന്നും അയ്യങ്കാളിയെന്നും പറയുന്നതിന് പകരം ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞതിൽ തരൂരിനെതിരെ വിമർശനം ഉയരുന്നുണ്ട്. കുട്ടികൾ വസ്ത്രം ധരിച്ചിരിക്കുന്നത് നെഹ്റുവിനെയും അയ്യങ്കാളിയെയും പോലെയാണെന്നും എന്നാൽ അത് തിരിച്ചറിയാൻ ശശി തരൂരിന് കഴിഞ്ഞില്ലെന്നുമാണ് കമന്റുകൾ. നെഹ്‌റു മുസ്ലീമാണെന്ന് സമ്മതിച്ചോ എന്നും ചിലർ ചോദിക്കുന്നു.ശശി തരൂർ നെഹ്രുവിനെ മുസ്ലിമായാണോ കരുതുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.
Two Thiruvananthapuram kids dressed up as embodiments of Hindu-Muslim unity! pic.twitter.com/Z0puFF2en9
നേരത്തെ ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്ററിൽ ഷെയർ ചെയ്തത് ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന്റെ അറിയിപ്പ് പോസ്റ്റിലായിരുന്നു തെറ്റായ ഭൂപടം ഉൾക്കൊള്ളിച്ചത്. പാക് അധീന കാശ്മീർ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഭൂപടമായിരുന്നു അന്ന് തരൂർ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ ട്വീറ്റ് പിൻവലിച്ച് വിശദീകരണവുമായി തരൂർ എത്തിയിരുന്നു.
നേരത്തെ, കസബ വിവാദത്തിൽ നടി പാർവതിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തപ്പോഴും തരൂരിന് അബദ്ധം സംഭവിച്ചിരുന്നു. പാർവതി ടി കെയെ ടാഗ് ചെയ്യേണ്ടതിനു പകരം പാർവതി നായരെ ആയിരുന്നു അദ്ദേഹം ടാഗ് ചെയ്തത്. കമന്റിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അദ്ദേഹം ട്വീറ്റ് തിരുത്തിയിരുന്നു.