kids-corner

മലയാളത്തിന്റെ പ്രിയ ഗായിക സിത്താര പങ്കുവച്ച ഒരോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൾ സാവൻ ഋതു സിത്താരയെ പാട്ട് പഠിക്കുന്നതാണ് വീഡിയോ. ‘പമ്പയാറിൻ പനിനീർ കടവിൽ’ എന്ന ഗാനത്തിന്റെ വരികൾ പറഞ്ഞുകൊടുത്ത് അമ്മയെക്കൊണ്ട് പാടിപ്പിക്കുന്നു. പാട്ട് പാടുന്നതിനിടയിൽ സിത്താര ചിരിക്കുമ്പോൾ മകൾ ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

ഞങ്ങൾ തുടങ്ങട്ടെ. റെഡി 1, 2, 3.... പമ്പയാറിൻ പനിനീർ കടവിൽ. കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു. കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം. സിത്താര ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം വീഡിയോയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. സിത്താരയ്ക്ക് ശേഷം അടുത്ത ഗായിക റെഡിയെന്നാണ് ചിലർ പറയുന്നത്. മകളുമൊത്തുള്ള വീഡിയോ സിത്താര ആരാധകരുമായി മുമ്പും പങ്കുവയ്ച്ചിട്ടുണ്ട്.