മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ ചെയ്തുതീർക്കും. ജീവനക്കാരുടെ സഹകരണം. പുതിയ പ്രവൃത്തികൾ ഏറ്റെടുക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. കുടുംബത്തിൽ സ്വസ്ഥത. നല്ല ഉപദേശം സ്വീകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. ഭീതിയും ആധിയും ഒഴിവാകും. ആഹ്ളാദ അന്തരീക്ഷം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചുമതലകൾ ഏറ്റെടുക്കും. തൊഴിൽ രംഗങ്ങളിൽ ഉയർച്ച. പ്രവർത്തനങ്ങളിൽ പുരോഗതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രതികൂല സാഹചര്യങ്ങൾ ഒഴിവാകും. അനുകൂല വിജയമുണ്ടാകും. രോഗപീഡകൾ മാറും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കലാകായിക മത്സരങ്ങളിൽ വിജയം. ആദായം വർദ്ധിക്കും. പുതിയ കാര്യങ്ങൾ ആവിഷ്കരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സന്തോഷാനുഭവങ്ങൾ. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. തീർത്ഥയാത്രകൾ നടത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ ഭരണ സംവിധാനം. പ്രകടമായ വളർച്ചയുണ്ടാകും. ദൂരയാത്ര ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സമ്മാന പദ്ധതികളിൽ വിജയം. ആത്മ സംതൃപ്തിയുണ്ടാകും. സംയുക്ത സംരംഭങ്ങളിൽ നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം. കൂട്ടുകെട്ടിൽ നിന്നും പിൻമാറും. സഹപാഠിയെ സഹായിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജീവിതത്തിൽ മാറ്റം. പുതിയ തൊഴിൽ മേഖല. ദുരഭിമാനം ഉപേക്ഷിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആശ്ചര്യം അനുഭവപ്പെടും. പ്രവർത്തന പുരോഗതി. ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കും.