ആലപ്പുഴ ജില്ലയിലായിരുന്നു ഇന്നത്തെ അതിഥി വാവയെ കാത്തിരുന്നത്. പാമ്പിന്റെ ശല്യം എന്നു പറഞ്ഞ് ഒരാഴ്ച്ചയായി ഒരു പട്ടാളക്കാരൻ വാവയെ വിളിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീടിന് മുന്നിലെ തോടിനോട് ചേർന്നുള്ള പാലത്തിന് താഴെ കരിങ്കൽ അടുക്കിനകത്ത് മൂർഖൻ പാമ്പുകളെ സ്ഥിരമായി കാണുന്നു എന്നാണ് പറഞ്ഞത്. എല്ലാ ദിവസവും പാമ്പ് പുറത്ത് വരും. വീട്ടുകാരും, നാട്ടുകാരും ഭയന്ന് നടപ്പാതയിലൂടെയുള്ള രാത്രി സഞ്ചാരം വരെ കുറച്ചു.
പട്ടാളക്കാരന്റെയും , നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പഞ്ചായത്ത് പ്രസിഡന്റ് വാവയെ വിളിച്ചു. അങ്ങനെയാണ് വാവ സ്ഥലത്ത് എത്തിയത്. വാവയും പാമ്പിനെ കണ്ടു. തലചെറുതായി പുറത്തേക്കിട്ടാണ് ഇരുപ്പ്. എന്തായാലും വാവ കരിങ്കല്‍ പൊളിച്ച് തുടങ്ങി. കുറേ പൊളിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. ഉള്ളിലേക്ക് നല്ല മാളം, ജെ.സി.ബി ഉപയോഗിച്ചാലെ ഇനി പാമ്പിനെ പിടികൂടാൻ കഴിയൂ. അപ്പോഴേക്കും അവിടെ ജനങ്ങൾ തടിച്ച്കൂടി. ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് തുടങ്ങിയതും ഒരു മൂർഖൻപതിയെ പുറത്തേക്ക് വന്ന് വാവയെ കടിക്കാന്‍ ഒരു ശ്രമം നടത്തി. എന്നിട്ട് വീണ്ടും മാളത്തിനുള്ളിലേക്ക്, ഇതിനിടയ്ക്ക് മറുവശത്ത് വേറെ ഒരു വലിയ മൂർഖൻ തോടിലേക്ക് ഇറങ്ങി കുറ്റിക്കാട്ടിലേക്ക് ഒളിക്കാനുള്ള ശ്രമവും. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ സാഹസികതയും ആകാംശയും നിറഞ്ഞ ഈ എപ്പിസോഡ്.