india

ന്യൂഡൽഹി: ബാലാകോട്ട് അക്രമത്തിനു ശേഷം അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ ഇന്ത്യക്ക് നഷ്ടമായത് 82 സുരക്ഷാ ഉദ്യോഗസ്ഥരെയാണ്. 2019 ഫെബ്രുവരി 26നാണ് ബാലാകോട്ട് അക്രമണം നടന്നത്. അക്രമണങ്ങളിൽ ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തിരുന്നു. സെെെന്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതിയുമായെത്തിയിരിക്കുകയാണ് രാജ്യം. ആക്രമണങ്ങളിൽ തുടർന്നുവരുന്ന സമാനമായ നഷ്ടം കുറയ്ക്കാൻ ഇന്ത്യൻ സെെന്യം തങ്ങളുടെ കാലാൾ പടയ്ക്കായി "രാത്രിക്കാഴ്ച" ഉപകരണങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു.

22,​000 ദീർഘദൂര രാത്രിക്കാഴ്ചാ ഉപകരണങ്ങളാണ് വാങ്ങിക്കുക. അതിർത്തി കടന്ന് തീ പടർന്നുപിടിക്കുന്നതിനാലും കാശ്മീരിലെ ഭീകരാക്രമണത്തിനിടയിൽ ഉണ്ടായ അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ഇത്തരത്തിൽ ഉപകരണങ്ങൾ വാങ്ങാൻ പദ്ധതിയിട്ടത്. ഇന്ത്യയിൽ തന്നെ നിർമിക്കുകയും മുൻ നിരയിൽ വിന്യസിച്ചിരിക്കുന്ന സെെനികർ ഉപയോഗിക്കുകയും ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതുവഴി തെർമൽ ഇമേജിംഗ് നെെറ്റ് സെെറ്റുകൾ സെെനികരെ ഇരുട്ടിലും എല്ലാ കാലാവസ്ഥയിലും അക്രമണങ്ങൾ ഉണ്ടായാൽ കൃത്യമായ ഇടപെടലുകൾ നടത്താൻ സഹായിക്കും. രാത്രികാല അക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ (ഡിഫൻസ് അക്യുസിഷൻ കൗൺസിൽ)​ഡി.എ.സി ആണ് അംഗീകാരം നൽകിയത്. 2019 നവംബറിലാണ് ഉപകരണത്തിന്റെ തെർമൽ ഇമേജിംഗ് നെെറ്റ് സെെറ്റിന്റെ ഡിസെെൻ,​രൂപ കൽപന,​വികസനം എന്നിവ ആരംഭിച്ചത്.

ഭാരം കുറഞ്ഞതും ഇരുട്ടിൽ അക്രമണങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്നതാണെന്നും സെെന്യം പറയുന്നു. കൃത്യമായി ലക്ഷ്യമിടാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന കാലാൾപ്പട ഉപയോഗിച്ചിരുന്ന ടാങ്കുകളുടെയും ലെെറ്റ് മെഷീൻ തോക്കുകളും രാത്രിക്കാഴ്ചകൾക്കായുള്ള നടപടികൾ സെെന്യം നേരത്തെ ആരംഭിച്ചിരുന്നു.പർവത നിരയിലുള്ള ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ കാഴ്ചാ വ്യാപ്തി ആരംഭിക്കുന്നിടത്ത് 1000 മീറ്ററോളം നീളം ഉണ്ടായിരിക്കണം എന്നത് പ്രധാനമാണ്.