ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളെ എടുത്ത് പറയുകയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ. ബജറ്റ് സമ്മേളനങ്ങൾക്ക് മുന്നോടിയായാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അയോധ്യ വിധിയും, കാശ്മീർ വിഷയവും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു. ജമ്മു കാശ്മീലിലെ ജനങ്ങൾക്ക് നീതിനടപ്പാക്കാൻ ഇതിലൂടെ സാധിച്ചെന്നും. ഭരണഘടനയിലെ ആർട്ടിക്കൾ 370, 35എ എന്നിവ റദ്ദാക്കിയത് ചരിത്രപരമായ നേട്ടമാണ് എന്നുമായിരുന്നു രാഷ്ട്രപതിയുടെ നിരീക്ഷണം. അയോധ്യ വിധിയെ പക്വതയോടെ രാജ്യം ഉൾക്കൊണ്ടു എന്നും രാഷ്ട്രപതി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും നയപ്രഖ്യാപനത്തിൽ പരാമർശിച്ചു. ഭേദഗതിയിലൂടെ യാഥാർത്ഥ്യമായത് രാഷ്ട്രനിർമാതാക്കളുടെ സ്വപ്നമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
മറ്റ് പ്രധാന പരാമർശങ്ങൾ
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നെന്നും രാഷ്ട്രപതി പറഞ്ഞു. നയ പ്രഖ്യാപന പ്രസംഗത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്. എന്നാൽ നയ പ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.