kaumudy-news-headlines

1. ബജറ്റ് സമ്മേളനത്തിന് മുന്നോടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നു. എല്ലാ മേഖലയിലും വികസനത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്എന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. 370 റദ്ദാക്കിയത് ചരിത്രപരമായ നടപടി. സര്‍ക്കാര്‍ നയങ്ങളുടെ ഗുണം കാശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കും. കര്‍ഷകരുടെ ക്ഷേമത്തിന് ആണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്. അയോധ്യ വിധി പക്വതയോടെ ആണ് രാജ്യം പ്രതികരിച്ചത്. മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമം നടത്തി. നവഭാരത നിര്‍മ്മാണത്തിന് ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും രാഷ്ട്രപതി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേഗഗതി പരാമര്‍ശം. ഭേദഗതിയിലൂടെ രാഷ്ട്ര നിര്‍മ്മാതാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ഗാന്ധിജിയുടെ സ്വപ്നം കൂടിയാണ് യാഥാര്‍ത്ഥ്യം ആയത് എന്നും രാഷ്ട്രപതി.


2. നാളെ ആണ് പൊതുബജറ്റ്. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഇടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാം ബജറ്റ്. ബജറ്റിന് മുന്നോടിയായി ഉള്ള സാമ്പത്തിക സര്‍വ്വെ ഇന്ന് ലോക്സഭയുടെ മേശപ്പുറത്ത് വക്കും. റിയല്‍ എസ്റ്റേറ്റ്, വ്യവസായിക നിര്‍മ്മാണ മേഖലകളില്‍ തുടരുന്ന മാന്ദ്യം, തൊഴില്‍ ഇല്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങി ധനമന്ത്രി നിര്‍മ്മ സീതാരാമന് മുന്നിലെ വെല്ലുവിളികള്‍ ഏറെയാണ്. കഴിഞ്ഞ ആറുമാസത്തിന് ഇടെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷംകോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിക്കുകയും കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടി കുറയക്കുകയും ചെയതു. എന്നിട്ടും മാന്ദ്യം മറികടക്കാന്‍ ആയില്ല.
3. 2024 ഓടോ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷിയിലേക്ക് രാജ്യത്തെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച അഞ്ച് ശതമാനത്തിന് താഴേക്ക് പോകുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു. ധനകമ്മിറ്റി 3.3 ശതമാനത്തിലേക്ക് എത്തിക്കാനും സാധിച്ചേക്കില്ല. വെല്ലുവിളികളെ അതിജീവിക്കാന്‍ ബജറ്റില്‍ ധനമന്ത്രി എന്തൊക്കെ പദ്ധതികള്‍ ഉള്‍പ്പെടുത്തും എന്നത് പ്രധാനമാണ്. റവന്യു വരുമാനത്തിലെ ഇടിവ് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കി വെക്കുന്നതിനയും ബാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, മധ്യവര്‍ഗ്ഗത്തെ തൃപ്തി പെടുത്താനുള്ള പദ്ധതികളും പ്രതീക്ഷിക്കാം.
4. കൊറോണ വൈറസ് സ്ഥിരീകിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് ആണ് മാറ്റിയത്. പുലര്‍ച്ചെ 6.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെടുന്നത് ആയാണ് ലഭ്യമാകുന്ന വിവരം. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്‌കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
5. 1053 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ ബാധ സംശയിക്കുന്നവരുടെ പരിചരണത്തിന് പരിശീലനം നല്‍കും. മാസ്‌കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.എം.എ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും. തൃശ്ശൂരില്‍ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേരുന്നുണ്ട്.
6. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഇന്ന് മുതല്‍ തിരിച്ച് കൊണ്ട് വരും. വുഹാനിലേക്ക് വിമാനം അയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയായി. 600ഓളം പേരാണ് തിരിച്ച് വരാന്‍ താല്‍പര്യം അറിയിച്ച് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ ബോയിംഗ് 747 വിമാനം വുഹാനിലേക്ക് എത്തും എന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചി് ഇരിക്കുന്നത്. മടക്കി കൊണ്ട് വരുന്നവരെ എവിടേക്ക് ആണ് എത്തിക്കുന്നത് എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഇവിരെ എത്തിച്ച ശേഷം 14 ദിവസം നിരീക്ഷിച്ചിട്ടേ പുറത്ത് വിടുകയൊള്ളൂ എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
7. ഉത്തര്‍പ്രദേശില്‍ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇവരുടെ മകള്‍ നോക്കി നില്‍ക്കെ ആയിരുന്നു നാട്ടുകാരുടെ ക്രൂരത. ഗുരുതരമായി തലയ്ക്ക് അടക്കം പരിക്കേറ്റ ഇവരെപിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുക ആയിരുന്നു. കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് ബഥമിനെ നേരത്തേ പൊലീസ് വെടിവച്ച് കൊന്നിരുന്നു. കുട്ടികളെ എല്ലാവരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടിനകത്ത് കയറി നാട്ടുകാര്‍ ഭാര്യയെ കുട്ടിയുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്.സഹായിക്കണം എന്ന് അവര്‍ ഉറക്കെ നിലവിളിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. സുഭാഷ് ബഥമിന് മാനസിക രോഗമുണ്ടെന്ന് പൊലീസ് പറയുന്നത്. ഇയാള്‍ ഒരു കൊലക്കേസിലെ പ്രതിയുമാണ്. ഇയാളുടെ ഭാര്യയെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു നാട്ടുകാരനും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. ബന്ദികള്‍ ആക്കിയ കുട്ടികള്‍ എല്ലാവരും സുരക്ഷിതര്‍ ആണെന്ന് യു.പി ഡി.ജി.പി സിംഗ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസ് സംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
8. കേരളാ പൊലീസില്‍ ഇനി വനിതാ പൊലീസ് ഉണ്ടാകില്ല. എല്ലാവരും പൊലീസുകാര്‍ മാത്രം. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണം എന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. 1995 നുശേഷം സേനയുടെ ഭാഗമായ വനിതകള്‍ക്ക് ആകും ഇത് ബാധകം ആവുക. വനിതാ പൊലീസില്‍ ഇപ്പോള്‍ രണ്ടു വിഭാഗം ആണ് ഉള്ളത്. 1995 നു മുമ്പ് സേനയില്‍ എത്തിയവരും അതിനുശേഷം എത്തിയവരും. മുമ്പ് വനിതാ പൊലീസുകാരെ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്.ഐ., വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി. എന്നിങ്ങനെ ആണ് അഭിസംബോധന ചെയ്തിരുന്നത്. 2011 ല്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പൊലീസ് ഓഫിസര്‍ എന്നും വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്നുമാക്കി. എന്നാല്‍ വനിതാ പൊലീസുകാര്‍ സ്ഥാന പേരിനു മുന്നില്‍ വനിതയെന്ന് ഉപയോഗിക്കുന്നത് തുടര്‍ന്നിരുന്നു.