തിരുവനന്തപുരം: സംസ്ഥാനത്താകമാനം വൻ വികസന മുന്നേറ്റത്തിനാണ് കിഫ്ബിയിലൂടെ സർക്കാർ ശ്രമിക്കുന്നത്. വികസന പ്രവർത്തനങ്ങൾ ഏറ്റവും കുറവ് നടക്കുന്ന ഉത്തര മലബാർ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് സ‌ർക്കാർ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം സാദ്ധ്യമായത് കിഫ്ബിയിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എന്നത് ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം കേന്ദ്രീകരിക്കാതെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് വികസന മുന്നേറ്റം സാധ്യമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള നിർമ്മിതി എന്ന കിഫ്ബിയുടെ പ്രദർശന ബോധവത്കരണ പരിപാടിയാലാണ് മുഖ്യമന്തിയുടെ പരാമർശം.

kiifb-kerala-