corona

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ ബാധയുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന കഥകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രി വരാന്തകളിൽ കിടക്കുന്ന മൃതദേഹങ്ങളുടെയും, അസുഖമില്ലാത്തവരുടെ നേർക്ക് തുപ്പികൊണ്ട് കൊറോണ ബാധ പരത്തുന്ന രോഗബാധിതരുടെ കഥകളും നമ്മൾ കേട്ടുകഴിഞ്ഞു. എന്നാൽ ചൈനയിലെ ദുരിതചിത്രങ്ങളുടെ വിവരങ്ങൾ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

വഴിയരികിൽ മരിച്ചുകിടക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ജീവൻ വെടിഞ്ഞ അവസ്ഥയിൽ ഒരു കൈയിൽ ഷോപ്പിംഗ് ബാഗുമായി കിടക്കുന്ന ഈ നരച്ചമുടിക്കാരന്റെ അരികിലിരുന്ന് രോഗപ്രതിരോധത്തിനായുള്ള സ്യൂട്ട് ധരിച്ച ഒരാൾ പരിശോധന നടത്തുന്നതും ചിത്രത്തിൽ കാണാവുന്നതാണ്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതോടൊപ്പം തന്നെ വുഹാനിൽ ഏതാനും മനുഷ്യർ സോംബികളെപ്പോലെ(ഹൊറർ സിനിമകളിലെ പ്രേത കഥാപാത്രങ്ങൾ) ചലനമറ്റ് താഴേക്ക് വീഴുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർക്കരികിലേക്ക് ഹാസ്മാത് സ്യൂട്ടുകളും ഗ്യാസ് മാസ്കുകളും ധരിച്ച മെഡിക്കൽ ഉദ്യോഗസ്ഥർ രക്ഷിക്കാനായി ഓടിയടുക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ ഈ വീഡിയോകൾ വസ്തുതാപരമാണോ എന്ന കാര്യം ഇനിയും തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല.