വ്യത്യസ്ത സ്ഥലങ്ങൾ തേടി യാത്ര പോകുന്നവരുണ്ട്. സുഹൃത്തുക്കളുമായും സോളോ ആയിട്ടുമാവാം കറക്കം. എന്നാൽ, കല്യാണത്തിന് ശേഷമുള്ള ട്രിപ്പുകളോ? യാത്ര അതുവരെ സിംഗിളായി കൂട്ടുകാരോടൊപ്പം ആസ്വദിച്ച യാത്രകളും ജീവിതവുമൊക്കെ കല്യാണത്തേോടെ അവസാനിക്കുമെന്നാണ് ചിലരുടെഭാഗം. എന്നാൽ, ഇവിടെയിതാ വ്യത്യസസ്തമായ ഒരു യാത്രയിരുന്നു ഈ ദമ്പതികളുടേത്.
ന്യൂജഴ്സിയില്‍ നിന്നുള്ള നിക്കും സോ ഓസ്റ്റും ആണ് വ്യത്യസ്തമായി യാത്രപോയവർ. കല്യാണമൊക്കെ കഴിഞ്ഞ് ഇരുവരും നേരെ പോയത് യാത്ര ചെയ്യാന്‍. തിരിച്ചെത്തിയതോ, 33 രാജ്യങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം.
കല്യാണത്തിന് രണ്ടു വര്‍ഷം മുമ്പുതന്നെ അവര്‍ പ്ലാനിംഗ് ആരംഭിച്ചിരുന്നു. 2017 ഡിസംബര്‍ 31ന് ന്യൂജഴ്സിയിലായിരുന്നു ഇവരുടെ വിവാഹം. ചടങ്ങിനു ശേഷം വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് ഇരുവരും നേരെ യാത്ര ആരംഭിക്കുകയായിരുന്നു. അന്ന് തുടങ്ങിയ യാത്ര, പിന്നീട് ഒരു വര്‍ഷത്തിനു ശേഷം സീഷെല്‍സിലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് അവസാനിച്ചത്.
അന്ന് വിവാഹവസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ടായിരുന്നു ‘യാത്രാപരിപാടി’ക്ക് സമാപനം കുറിച്ചത്. യാത്രയുടെ ഭാഗമായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വെെറലായിരുന്നു. സന്ദര്‍ശിച്ച 33 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടായിരുന്നു. താജ്മഹലിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. കൂടാതെ ബാർസിലോന. മാലിദ്വീപ്, തുര്‍ക്കി, ന്യൂയോര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എവറസ്റ്റിന് മുകളില്‍ ഹെലികോപ്റ്ററില്‍ പറക്കുകയും ചെയ്തു.