manichitrathazhu

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. മോഹൻലാൽ മുതൽ ഫാസിൽ വരെയുള്ള എണ്ണം പറഞ്ഞ അഭിനേതാക്കളെ സമ്മാനിച്ച ഫാസിൽ ഇന്നും മലയാള സിനിമയിലെ ഗ്രാന്റ് മാസ്‌റ്രറിൽ ഒരാളാണ്. മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതിയാകും ഫാസിൽ എന്ന സംവിധായകന്റെ ബ്രില്യൻസി മനസിലാക്കാൻ. അതുപോലെ നിരവധി ചിത്രങ്ങൾ. എന്നാൽ മണിചിത്രത്താഴിലെ ഏറെ വൈകാരികമായി സ്വാധീനിച്ച ഒരു രംഗത്തെ കുറിച്ച് പറയുകയാണ് ഫാസിൽ. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

ഫാസിലിന്റെ വാക്കുകൾ-

'മണിചിത്രത്താഴിലെ ആവാഹനം പലരാത്രികൾ കൊണ്ട് എടുത്തതാണ്. മോഹൻലാലും ശോഭനയും അടക്കം എല്ലാ ആർട്ടിസ്‌റ്റുകളും സമയം നോക്കാതെ അതിൽ ഇൻവോൾവ്‌ഡ് ആയി. ടേക്കുകൾ ചെയ്യുക, ചെയ്യുക എന്നതുമാത്രമായിരുന്നു ചിന്ത. എത്രയെടുത്താലും മതിയാവാത്ത അവസ്ഥ. അതൊരു കൂട്ടായ്‌മയാണ്. ഒരാൾക്കായി കിട്ടുന്നതല്ല. നമ്മുടെ അഭിനേതാക്കൾ വളരെ ഇൻവോൾവ്‌ഡ് ആയാൽ സ്വാഭാവികമായും സംവിധായകനും അറിയാതെ അതിൽപെടും. ടെക്‌നീഷ്യൻസും ഇൻവോൾവ്‌ഡ് ആവും. സിനിമയിൽ കിട്ടുന്ന അസുലഭ നിമിഷങ്ങളാണത്'.

അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ലക്കം ഫ്ളാഷ് മൂവീസിൽ.