എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. തമിഴ് സിനിമയിലൂടെയാണ് മേനക സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. തുടർന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമ നിർമാണ രംഗത്ത് സജീവമായിരുന്നു.
സിനിമ താരങ്ങളുടെ കുടംബ ബന്ധങ്ങളിലുണ്ടാവുന്ന തകർച്ചയുടെ കാരണം വ്യക്തമാക്കുകയാണ് മേനക. "പുതിയ തലമുറ തുല്യതക്ക് വേണ്ടി മറ്റൊരാൾക്ക് വിധേയപ്പെടാനോ, അടങ്ങാനോ താത്പര്യപ്പെടുന്നില്ല. ഞങ്ങൾക്കും പ്രാതിനിധ്യം വേണം എന്ന് ചിന്തിക്കുന്നതിലൂടെ ഉണ്ടാവുന്ന പ്രശ്നങ്ങളാണ്" വിവാഹ മോചനങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് മേനക സുരേഷ് പറഞ്ഞു. "ഭാര്യ ഭർത്താക്കന്മാർ വിവാഹമോചനം ചെയ്തോളു എന്നാൽ അമ്മ-അച്ഛന്മാർ അത് ചെയ്യരുതെന്നും" മേനക പറയുന്നു. കൗമുദി ടി.വിയിലാണ് താരം വിശേഷങ്ങൾ പങ്കുവച്ചത്.