തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം ഒന്നു വീതം കൂട്ടാനുള്ള ബില്ലും പള്ളി സെമിത്തേരികളിൽ മൃതദേഹം സംസ്കരിക്കാൻ ഇടവകാംഗങ്ങൾക്കെല്ലാം അവകാശം നൽകുന്നതിനുള്ള ബില്ലും ഫെബ്രുവരി ആറിന് നിയമസഭ പരിഗണിക്കും. സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷം 11ന് അപരാഹ്നസമ്മേളനം ചേർന്ന് ബില്ലുകൾ പാസാക്കും.