ന്യൂഡൽഹി: പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ആബിദലി നീമു ചൗള രാജിവച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ഉള്ളതിനാലാണ് രാജിയെന്ന് വിപ്രോ പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത സി.ഇ.ഒയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഡയറക്ടർ ബോർഡ് ആരംഭിച്ചിട്ടുണ്ട്. പുതിയ പിൻഗാമിയെ കണ്ടെത്തുന്നത് വരെ നീമുചൗള ചുമതലകളിൽ തുടരും. റിഷാദ് പ്രേംജി 2019 ജൂണിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നീമുചൗളയെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചത്.