ആലപ്പുഴ: ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം 5 മുതൽ 8 വരെ ആലപ്പുഴയിൽ നടക്കും. 5ന് വൈകിട്ട് 4 ന് ടി.വി.തോമസ് സ്മാരക ടൗൺഹാളിൽ പി.ആർ.നമ്പ്യാർ സ്മാരക പുരസ്‌ക്കാര സമർപ്പണവും സാംസ്കാരിക ഐദ്യദാർഢ്യ സമ്മേളനവും നടക്കും. ഉദ്ഘാടനവും പുരസ്കാര വിതരണവും സി.പി.ഐ ദേശിയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ നിർവ്വഹിക്കും.
6ന് വൈകിട്ട് 3 ന് ആലപ്പുഴ നഗരചത്വരത്തിൽ നിന്ന് പ്രകടനം ആരംഭിക്കും.തുടർന്ന് ടൗൺഹാൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മുല്ലക്കര രത്നാകരൻ എം .എൽ .എ ഉദ്ഘാടനം ചെയ്യും.
7ന് രാവിലെ 9.30ന് ടൗൺഹാളിൽ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്റി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എ.കെ.എസ്.ടി യു സംസ്ഥാന സെക്രട്ടറി എം.വിനോദ് അദ്ധ്യക്ഷത വഹിക്കും. 6ന് യാത്രയയപ്പ് സമ്മേളനം മന്ത്റി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.