nirbhaya-case-

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ ഡൽഹി പട്യാല കോടതി ഇന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സ്റ്റേ ചെയ്തിരുന്നു. പ്രതികളിലൊരാളായ അക്ഷയ് സിംഗ് നൽകിയ ഹർജിയിലാണ് കോടതി സ്റ്റേ വിധിച്ചിരിക്കുന്നത്.. സ്‌റ്റേ വിധിച്ചിരിക്കുന്നത്. എന്നാൽ കേസിൽ കോടതയിൽ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് നിർഭയയുടെ അച്ഛൻ ആരോപിച്ചു.

ഡൽഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇക്കാര്യം ജനങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയും സർക്കാരും കുറ്റവാളികൾക്കൊപ്പമാണ് നിൽക്കുന്നതെന്ന് നിർഭയയുടെ അമ്മ ആശാദേവി കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു ഇവർക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നി അവർ ആവശ്യപ്പെട്ടിരുന്നു.. നിർഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു..

നിര്‍ഭയ കേസിൽ നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് പ്രതികളെ തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്ത് ത്തരവിറക്കിയത്. നാല് പ്രതികളുടെയും വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയാണ് നീട്ടിവെച്ചിരിക്കുന്നത്.