ന്യൂഡൽഹി: ഡൽഹിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തിയ പാക് മന്ത്രിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യയിലെ ജനങ്ങൾ മോദിയുടെ ഭ്രാന്തിനെ പരാജയപ്പെടുത്തണമെന്നാണ് പാക് മന്ത്രി ചൗധരി ഫഹദ് ഹുസൈന്റെ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷമായാണ് കെജ്‌രിവാൾ പ്രതികരിച്ചത്.
നരേന്ദ്രമോദി ഞങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യം തകർക്കാനാവില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. 'നരേന്ദ്രമോദി ജി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റേയും പ്രധാനമന്ത്രിയാണ്. ഡൽഹി തിരഞ്ഞെടുപ്പ് ഞങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. തീവ്രവാദത്തിന്റെ വലിയ സ്‌പോണ്‍സറായ പാക്കിസ്ഥാന്റെ ഇടപെടല്‍ ഞങ്ങള്‍ അനുവദിക്കില്ല.. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഞങ്ങളുടെ രാജ്യത്തിന്റെ ഐക്യം തകർക്കാനാവില്ല.'-കെജരിവാൾ ട്വീറ്ററിൽ കുറിച്ചു.
നേരത്തെയും പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടർന്നും നരേന്ദ്രമോദിയെ പാക് മന്ത്രിമാർ വിമർശിച്ചിരുന്നു. കശ്മീര്‍ വിഷയത്തിലും പൗരത്വ നിയമങ്ങളിലും തകരുന്ന സാമ്പത്തിക അവസ്ഥയിലും അകത്തുനിന്നും പുറത്തുനിന്നും പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങിയ മോദിക്ക് നിലതെറ്റിയിരിക്കുകയാണ് എന്നും പാക് മന്ത്രി പറഞ്ഞിരുന്നു.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ ട്വീറ്റ്. അതേസമയം നിർഭയ കേസിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് ആരോപിച്ച് നിർഭയയുടെ അച്ഛൻ രംഗത്തെത്തി.
नरेंद्र मोदी जी भारत के प्रधानमंत्री है। मेरे भी प्रधानमंत्री है। दिल्ली का चुनाव भारत का आंतरिक मसला है और हमें आतंकवाद के सबसे बड़े प्रायोजकों का हस्तक्षेप बर्दाश्त नहीं। पाकिस्तान जितनी कोशिश कर ले, इस देश की एकता पर प्रहार नहीं कर सकता। https://t.co/E2Rl65nWSK