തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തെ വിപണികളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി വ്യാജ വെളിച്ചെണ്ണ വിൽക്കുന്നതായി കണ്ടെത്തി. ഇങ്ങന കണ്ടെത്തിയതിൽ രണ്ട് ബ്രാൻഡിന്റെ പേര് ചക്കിൽ ആട്ടിയ നാടൻ വെളിച്ചെണ്ണ എന്നായിരുന്നു. അഞ്ച് മില്ലുകൾ ഉൽപ്പന്നം വിറ്റിരുന്നത് ശുദ്ധമായ വെളിച്ചെണ്ണ എന്ന വിശേഷണത്തോടെയാണ്. നാല് മില്ലുകൾ 'ശുദ്ധി' തെളിയിക്കാനായി പായ്ക്ക് ചെയ്യാതെയാണ് വിൽപ്പന നടത്തിയിരുന്നത്. 42 മില്ലുകളുടെ വെളിച്ചെണ്ണയാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ എ.ആർ.അജയകുമാർ ഉൽപ്പാദനവും വിതരണവും സംഭരണവും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
നിരോധിച്ച എണ്ണയുടേയും മില്ലുകളുടേയും പേരുകൾ
1 പ്യുയർ റോട്ടറി- ചക്കിൽ ആട്ടിയ നാടൻ വെളിച്ചെണ്ണ - അശോക് എന്റർപ്രൈസസ്
2 കേര പവിത്രം- വിവേക് ഓയിൽകമ്പനി
3 കേര ക്രിസ്റ്റൽ - ആഫിയ മിൽ
4 കേര തൃപ്തി- ഗ്യാലക്സി ട്രെയിഡിംഗ് കമ്പനി
5 താര- താരാ ട്രേഡേഴ്സ്
6 കേര ലീഫ് - മലബാർ ഓയിൽ പ്രോഡക്ട്സ്
7 കൊക്കോ ലൈക്ക് കോക്കനട്ട്- കൈരളി ട്രെഡേഴ്സ്
8 കേര തീരം- ചൈതന്യാ ട്രേഡേഴ്സ്
9 കേരൾ ട്രോപ് - ബി.ഇ.ജെ ട്രേഡേഴ്സ്
10 ലൂസ് (പേരില്ല) - റാണി ഓയിൽ മിൽ
11 സ്വദേശി ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ- അന്ന ഓയിൽ മിൽ
12 ലൂസ് - എ.ജെ സൺസ്
13 എം.സി.സി പ്യുയർ- രേവതി ട്രെഡേഴ്സ്
14 കേര സ്വർണ്ണം- ബെസ്റ്റ് ഓയിൽ ട്രേഡേഴ്സ്
15 കേര കെയൻ ഡബിൾ ഫിൽട്ടേഡ്- കെ.കെ.എം സൺസ്
16 കേര രുചി- ആഫിയ ഓയിൽ മിൽ
17 കേരവിറ്റ പ്യുയർ- കേര ടെക് മിൽ
18 കേര സിൽവർ- എ.എം.ആർ ഓയിൽസ്
19 ലൂസ് - എം.കെ.എസ് ട്രേഡേഴ്സ്
20 മദർ ടച്ച്- ശ്രീയ ഗോൾഡ് ഇൻഡസ്ട്രീസ്
21 പി.കെ.എസ്- സരസ്വതി ഓയിൽ കമ്പനി
22 കേര ട്രോപ് ലൈവ് - ബി.ഇ.ജി ട്രേഡേഴ്സ്
23 കോക്കോ ഹരിതം- പ്രിൻസ് എന്റർപ്രൈസസ്
24 ലൂസ്- എം.എസ് സെൻട്രൽ ട്രേഡിംഗ്
25 കോക്കോ ലാൻഡ്- കോഴിക്കോട് ട്രേഡേഴ്സ്
26 കേര സൺ- പ്രിൻസ് എന്റർപ്രൈസസ്
27 സൂര്യ- ബാലകുമാരൻ ഓയിൽ മിൽ
28 ആയില്യം- ബാലകുമാരൻ ഓയിൽ മിൽ
29 സൗഭാഗ്യ- ബാലകുമാരൻ ഓയിൽ മിൽ
30 വള്ളുവനാട് - ലോഗു ട്രേഡേഴ്സ്
31 സുരഭി- ബാലകുമാരൻ ഓയിൽ മിൽ
32 കൈരളി- കെ.കെ.എം സൺസ്
33 കേരതീരം- ചൈതന്യാ ട്രേഡേഴ്സ്
34 കേരറാണി- കെ.വി.എം ട്രേഡേഴ്സ്
35 കേര ക്രിസ്റ്റൽ - ആഫിയ മിൽ
36 എവർഗ്രീൻ- ആഫിയ
37 കെ.പി.എസ് ഗോൾഡ്- മലബാർ അഗ്രോ ഇൻഡസ്ട്രിസ്
38 മെമ്മറീസ് 94- സായി ഡിസ്ട്രിബ്യൂട്ടേഴ്സ്
39 സീറ്റീസ് കൈരളി ഗോൾഡ്- സീറ്റി ട്രേഡിംഗ്
40 ഗ്രീൻ ലൈക്ക് - കൈരളി ട്രേഡേഴ്സ്
41 കേര സൺ- പ്രിൻസ് എന്റർപ്രൈസസ്
42 പ്രിമിയം - കൈരളി ട്രേഡേഴ്സ്