കൊച്ചി: ഒബ്‌റോൺ മാളിൽ രണ്ടാമത് ഓർക്കിഡ് ഫെസ്‌റ്രിന് തുടക്കമായി. മാൾ മാനേജിംഗ് ഡയറക്ടർ എം.എം. സുഫൈർ ഉദ്ഘാടനം ചെയ്‌തു. മൂന്നുപീടികയിലെ പേൾ ഓർക്കിഡ്‌സിന്റെ സഹകരണത്തോടെയാണ് നൂറിലേറെ ഇനം ഓർക്കിഡുകളുടെ പ്രദർശനവും വില്‍പനയും ഒരിക്കിയിരിക്കുന്നത്. 100 രൂപ മുതൽ 12,000 രൂപ വരെ വിലയുളളതും ഡൻഡ്രോബിയം, വാൻഡ, അസ്‌കോസെൻഡ, ഒൻസിഡിയം, കാറ്റലിയ, ഫലേനോപ്‌സിസ്, റിൻകോസ്‌റ്റൈലിസ്, മോക്കാര, ബൾബോഫയിലം തുടങ്ങിയ അപൂർവയിനം ഓർക്കിഡ് ചെടികൾ പ്രദർശനത്തിനുണ്ടന്ന് പേൾ ഓർക്കിഡ് ഉടമ നമ്പിപുന്നിലത്ത് മൂസ പറഞ്ഞു. പ്രദർശനം ഫെബ്രുവരി ഒമ്പതുവരെ നീളുമെന്ന് മാൾ സെന്റർ മാനേജർ ജോജി ജോൺ പറഞ്ഞു.