ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ ശക്തമായി പ്രതിരോധിക്കണമെന്ന് എൻ.ഡി.എ എം.പിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ർലമെന്റിൽ നിയമത്തെ പ്രതിരോധിക്കാൻ യാതൊരു വിമുഖതയും കാണിക്കേണ്ട കാര്യമില്ലെന്ന് മോദി പറഞ്ഞു.
നിയമം വിവേചനപരമാണെന്ന് അവകാശപ്പെടുന്ന എല്ലാവരെയും എതിർക്കണം. സർക്കാർ പൗരന്മാരെ വേർതിരിക്കുന്നില്ലെന്ന് എല്ലാ അവസരങ്ങളിലും സ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഡ്‌ജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന എൻ.ഡി.എ നേതാക്കളുടെ യോഗത്തിലാണ് പ്രധാനമന്ത്രി എം.പിമാരോട് ആഹ്വാനം ചെയ്തത്.