തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടൺഹിൽ എൽ.പി സ്കൂൾ സംഘടിപ്പിച്ച ഇംഗ്ലീഷ് ഫെസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ ഇന്ത്യയിലെ ഏറ്റവും ചെറിയ ബലൂൺ ആർട്ടിസ്റ്റായ ഒന്നാം ക്ലാസുകാരി ജ്വാലയ്ക്ക് ഉപഹാരം സമ്മാനിച്ചു. ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി സ്കൂൾ നടത്തുന്ന പദ്ധതികൾ ഹെഡ്മാസ്റ്റർ കെ. ബുഹാരി വിശദീകരിച്ചു. ബുക്ക് ഒഫ് റെക്കാഡ് അഡ്ജുഡിക്കേറ്റർ ഡോ. ഷാഹുൽ ഹമീദ്, പ്രിൻസിപ്പൽ പ്രീത .കെ.എൽ, ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ഷൈലജ ഭായി, പി.പി.ടി.ടി.ഐ പ്രിൻസിപ്പൽ യമുനാ ദേവി .ടി.എസ്, പി.ടി.എ പ്രസിഡന്റ് എസ്.എസ്. അനോജ്, എം.ടി.എ പ്രസിഡന്റ് അനില ബിനോജ്, എസ്.ആർ.ജി കൺവീനർ ടി.എ.ജേക്കബ് എന്നിവർ സംസാരിച്ചു. മൂന്നാം ക്ലാസുകാരി ശിവങ്കരി പി. തങ്കച്ചി അദ്ധ്യക്ഷയായി. സ്കൂൾ ലീഡർ ഉമ. എസ് സ്വാഗതവും ഡെപ്യൂട്ടി ലീഡർ ദയ .വി.പി നന്ദിയും പറഞ്ഞു. 25 ഇനങ്ങളിലായി 350 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.