വെള്ളം കുടിക്കാനും കുടിവെള്ളം സൂക്ഷിക്കാനും ചെമ്പുപാത്രം ഉപയോഗിക്കുന്ന രീതി പഴമക്കാർക്കുണ്ടായിരുന്നു. ചെമ്പ് പാത്രത്തിലെ വെള്ളം ശരീരത്തിനാവശ്യമായ മിനറലുകൾ ലഭ്യമാക്കും. രോഗപ്രതിരോധശേഷിക്കുള്ള മികച്ച മാർഗമായ ഈ രീതിയുടെ ആരോഗ്യഗുണങ്ങൾ ഇതാ:
ചെമ്പുപാത്രത്തിൽ സൂക്ഷിച്ച വെള്ളം ബാക്ടീരിയൽ അണുബാധകളെ ചെറുക്കും. ചെമ്പിന്റെ കുറവ് തൈറോയ്ഡ് സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനാൽ രോഗപ്രതിരോധത്തിന് ചെമ്പുപാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുക. രക്തക്കുഴലുകളിലെ തടസങ്ങൾ നീക്കി രക്തപ്രവാഹം സുഗമമാക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോൾ കുറയ്ക്കും. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകം.ശരീരവേദനകൾ, വാതരോഗം എന്നിവയെ പ്രതിരോധിക്കും. അസിഡിറ്റി, ഗ്യാസ് എന്നിവ ശമിപ്പിക്കാനും ഉത്തമമാണിത്. ആയുർവേദവിധി പ്രകാരം ശരീരത്തിലെ വിഷാംശങ്ങൾ നീക്കാൻ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുക. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തും. മുടിക്ക് ആരോഗ്യം നൽകും. എട്ടുമണിക്കൂറെങ്കിലും ചെമ്പുപാത്രത്തിൽവെള്ളം സൂക്ഷിച്ചുവച്ച ശേഷം കുടിക്കുന്നതാണ് ആരോഗ്യകരം.