മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സ്വസ്ഥതയും സമാധാനവും. വിദ്യാഗുണം. പുതിയ കണ്ടെത്തലുകൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഗൃഹത്തിൽ അറ്റകുറ്റപ്പണി, വാഹന ഉപയോഗത്തിൽ നിയന്ത്രണം, ജീവിതത്തിൽ ഐശ്വര്യം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
നല്ല ആശയങ്ങൾ പകർത്തും. സർവാദരങ്ങൾ ലഭിക്കും.മത്സരങ്ങളിൽ വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കൃഷിമേഖലയിൽ പുരോഗതി, പുതിയ കരാർ ജോലികൾ. നിക്ഷേപം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൊതുപ്രവർത്തനത്തിൽ വിജയം, നഷ്ടപ്പെട്ടു എന്നു കരുതുന്നവ തിരിച്ചുലഭിക്കും. അഭ്യൂഹങ്ങൾ ഒഴിവാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സത്യാവസ്ഥ മനസിലാക്കും. കുടുംബത്തിൽ ശാന്തി. കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹങ്ങൾ സഫലമാകും. ഔദ്യോഗിക ചുമതലകൾ. ഉപദേശക സമിതിയിൽ അംഗത്വം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മാഭിമാനം ഉണ്ടാകും. നിക്ഷേപം സമാഹരിക്കും. ലക്ഷ്യപ്രാപ്തി നേടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജോലികൾ കൃത്യതയോടെ ചെയ്യും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഉല്ലാസയാത്ര നടത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സഹകരണ പ്രവർത്തനങ്ങൾക്ക് സാരഥ്യം, ആത്മാർത്ഥമായി പ്രവർത്തിക്കും. അനുമോദനങ്ങൾ നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക പുരോഗതി. പ്രവർത്തന വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിശ്വസ്ത സേവനം, ഭരണസംവിധാനം വിപുലമാക്കും. കുടുംബാംഗങ്ങളുമായി യാത്ര.