കോഡൂർ: സഹോദരന്റെ മരണവിവരമറിഞ്ഞ് അരമണിക്കൂറിനുള്ളിൽ സഹോദരിയും മരിച്ചു. താണിക്കൽ തൊടുവാഞ്ചിരി കുഞ്ഞാപ്പു (78), സഹോദരി യശോദ (70) എന്നിവരാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞാപ്പു ചൊവ്വാഴ്ച രാത്രി എട്ടരയോടെ മരിച്ചു. സ്തനാർബുദ ശസ്ത്രക്രിയക്കുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യശോദ കുഞ്ഞാപ്പുവിന്റെ മരണവിവരമറിഞ്ഞ് അരമണിക്കൂറിനുള്ളിൽ മരിക്കുകയായിരുന്നു. ഇരുവരുടെയും സംസ്‌കാരം ബുധനാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. കുഞ്ഞാപ്പുവിന്റെ ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സുലോചന, സുനിത, സുജാത, സുരേഷ്. മരുമക്കൾ: രമേശൻ, സജിത, സത്യൻ, പരേതനായ നാരായണൻ (ഉണ്ണി). യശോദ അവിവാഹിതയാണ്. മറ്റ് സഹോദരങ്ങൾ: തങ്ക, ശാരദ, സരോജിനി, പങ്കജം, പരേതരായ നാരായണൻ, ഭാസ്‌കരൻ.