തിരുരങ്ങാടി: പ്ളാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തുണി സഞ്ചി നൽകി ചെറുമുക്ക് ജി.എം.എൽ.പി സ്‌കൂൾ മാതൃകയായി. പി.ടി.എ പ്രസിഡന്റ് എൻ.അബ്ദുസലാമിന്റെ അദ്ധ്യക്ഷതയിൽ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പനയത്തിൽ മുസ്തഫ വിദ്യാർത്ഥികൾക്ക് തുണിസഞ്ചികൾ നൽകി . സ്കൂളിൽ നിന്നും വിതരണം ചെയ്ത തുണി ഉപയോഗിച്ച് രക്ഷിതാക്കളാണ് സഞ്ചികൾ നിർമ്മിച്ചതെന്ന് സ്‌കൂൾ പ്രധാനാദ്ധ്യാപിക പി.കെ നിഷ അറിയിച്ചു. പ്ളാസ്റ്റിക് വിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ അങ്ങാടിയിലേക്ക് ഘോഷയാത്ര നടത്തി. പ്ളാസ്റ്റിക് വിരുദ്ധ തെരുവുനാടകം നടത്തി. ലഘുലേഖകൾ വിതരണം ചെയ്തു. പി.ടി.എ എക്‌സിക്യുട്ടീവ് അംഗം മുസ്തഫ ചെറുമുക്ക് , അദ്ധ്യാപകരായ ഇ.പി സെയ്തലവി, പി.ജി. സതീഷ്, എം.പി അബ്ദുൾ വഹാബ്, പി. അബ്ദുനാസർ,ഗിരിജ, സാദിയ, രമ്യ തുടങ്ങിയവർ നേതൃത്വം നൽകി.