തിരൂരങ്ങാടി: പുതുവർഷ ദിനത്തിൽ പ്ലാസ്റ്റിക് വിരുദ്ധ വിദ്യാർത്ഥി വലയം ഒരുക്കി ഖുത്ബുസ്സമാൻ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ 'വേണ്ട പ്ലാസ്റ്റിക്' കാമ്പയിനിന്റെ ഭാഗമായി 'സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത കാമ്പസ്' പദ്ധതി പ്രിൻസിപ്പൽ പി.എസ് മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എം. കുഞ്ഞിമുഹമ്മദ്, മാനേജർ എൻ. അബ്ദുൾ ബഷീർ, സ്വദർ മുഅല്ലിം ഫിർദൗസ് സഖാഫി, അസി. സ്വദർ ഫിർദൗസ് ലത്തീഫി എന്നിവർ സംബന്ധിച്ചു. വി.കെ അബ്ദുസ്സലീം, കെ.ആർ. നിഗീഷ് , ഇ.എം. റഹീസ് തുടങ്ങിയവർ നേതൃത്വം നൽകി.