കോട്ടയ്ക്കൽ: പ്ലാസ്റ്റിക് വിപത്തിനെ ചെറുക്കാൻ കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് ജെ.ആർ.സി യുണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ചങ്ങല തീർത്തു. പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അദ്ധ്യക്ഷത വഹിച്ചു. പേപ്പർ ഉപയോഗിച്ചുള്ള കവർ നിർമ്മാണ ശിൽപ്പശാലയ്ക്ക് ക്രാഫ്റ്റ് ടീച്ചർ ടി.കെ ശ്രീജ നേതൃത്വം നൽകി. വിദ്യാർത്ഥികൾ തയ്യാറാക്കിയ കടലാസ് കവർ, സഞ്ചികൾ എന്നിവ വിവിധ കടകളിൽ വിതരണം ചെയ്തു. ജെ.ആർ.സി കൗൺസിലർമാരായ കെ. മറിയ, കെ. നിജ, വിദ്യാർത്ഥികളായ കെ.പി നന്ദന, കെ.വി ഹിബ, പി.ദേവിക, എം.കെ മിൻഷ, ടി. സന, കെ.പി ലാസിൻ എന്നിവർ നേതൃത്വം നൽകി.