tharakan
പ്‌ലാസ്റ്റിക് നിരോധനം;ജെ.ആർ.സി ചങ്ങല തീർത്തു

പെരിന്തൽമണ്ണ: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി തരകൻ ഹൈസ്‌കൂളിലെ ജെ.ആർ.സി കേഡറ്റുകൾ അങ്ങാടിപ്പുറം തളി ജംഗ്ഷനിൽ ചങ്ങല തീർത്തു. വാർഡ് മെമ്പർ യു. രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ മുഹമ്മദ് അദ്ധ്യക്ഷനായി. എച്ച്.എം ടി.എൻ. രാജു, പി.ടി.എ വൈസ് പ്രസിഡന്റ് ആനന്ദൻ, സ്റ്റാഫ് സെക്രട്ടറി എൻ.ജയശങ്കർ എന്നിവർ സംസാരിച്ചു. ജെ.ആർ.സി കോർഡിനേറ്റർമാരായ ടി. രഞ്ജിത്ത്, റഹീം, ഫിറോസ്, നീതു, രഞ്ജിത എന്നിവർ നേതൃത്വം നൽകി