kstu
കെ എസ് ടി യു ജില്ലാ സമ്മേളന സ്വാഗത സംഘം സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് ഉദ്ഘാടനം ചെയ്യും

തിരൂർ: നിർഭയ നാട് , നിരാക്ഷേപ വിദ്യാഭ്യാസം എന്ന പ്രമേയത്തിൽ ജനുവരി 18,19 തീയതികളിൽ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കുന്ന കെ.എസ്.ടി. യു ജില്ലാ സമ്മേളനത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ നടക്കും. 18ന് വൈകിട്ട് നാലിന് ഉദ്ഘാടനസമ്മേളനം നടക്കും. ഏഴിന് സാംസ്‌കാരിക സമ്മേളനം. കലാപരിപാടികൾ, ആദരം, ടോപ് ടെൻ എക്‌സലൻസ് അവാർഡ് അസംബ്ലി എന്നിവ നടക്കും. ഞായറാഴ്ച വിദ്യാഭ്യാസ വർത്തമാനം, പഠനക്കളരി, ദ ഗാദറിംഗ്, അതിജീവനം എന്നീ സെഷനുകളിൽ പ്രമുഖർ പങ്കെടുക്കം. അദ്ധ്യാപക പ്രകടനവും കൗൺസിൽ സംഗമവുമുണ്ടാവും.
താഴെപ്പാലത്ത് നടന്ന സ്വാഗത സംഘം കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെകട്ടറി മജീദ് കാടേങ്ങൽ സമ്മേളന പദ്ധതികൾ അവതരിപ്പിച്ചു.