manamboor
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുസ്‌കാരം നേടിയ കവി മണമ്പൂർ രാജൻബാബുവിനെ ആലങ്കോട് ലീലാകൃഷ്ണൻ ആദരിക്കുന്നു.

മലപ്പുറം: കവിതകൊണ്ട് കാലത്തെ അടയാളപ്പെടുത്തിയ കവിയാണ് മണമ്പൂർ രാജൻ ബാബുവെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്‌കാരം നേടിയ മണമ്പൂർ രാജൻബാബുവിന് രശ്മി ഫിലിം സൊസൈറ്റി മലപ്പുറം പ്രസ് ക്ലബ്ബിൽ നൽകിയ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡോ.എസ്. സഞ്ജയ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. ഗോപു ആദരപത്രം വായിച്ചു. വി.പി.അനിൽ, മലപ്പുറം നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.പി.എം. റിയാസ്, എൻ.ജി.ഒ. യൂണിയൻ ജില്ലാസെക്രട്ടറി കൃഷ്ണ പ്രദീപ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി വേണു പാലൂർ, കെ.ജി.ഒ.എ ജില്ലാസെക്രട്ടറി പി.ഉണ്ണി, ജി.കെ. രാംമോഹൻ ,​ സെക്രട്ടറി അനിൽ.കെ. കുറുപ്പൻ,​ ട്രഷറർ വി.എം. സുരേഷ് കുമാർ

എന്നിവർ പ്രസംഗിച്ചു.