തേഞ്ഞിപ്പലം : ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സി.ഡി.എസിലെ കുടുംബശ്രീ സംരംഭങ്ങളെ ഉൾക്കൊള്ളിച്ചു രൂപവത്കരിച്ച ഡി.സി ക്ലബ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിപണനമേള പുതുവത്സരരാവിൽ പഞ്ചായത്ത് പരിസരത്ത് നടന്നു. സി.ഡി.എസ് ചെയർപേഴ്‌സൺ മിനി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ- ഓർഡിനേറ്റർ കെ.എം. വിനോദ്, പഞ്ചായത്ത് വൈസ് ചെയർപേഴ്‌സൺ ജമീല, വികസനകാര്യ ചെയർമാൻ അബ്ദുൾ അസീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എൻ. ഉദയകുമാരി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ശിവദാസൻ. മെമ്പർമാരായ കെ. ദാമോദരൻ, ഉമ്മർ ഫാറൂഖ്, ശ്രീജിത്ത് എന്നിവർ ആശംസകളർപ്പിച്ചു.