തവനൂർ: ഭാരതപ്പുഴയെ ആദരിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്നത് കേരളത്തിന്റെ തനത് സാംസ്‌കാരിക പൈതൃകമാണെന്ന് ആലപ്പുഴ ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.ജി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തിരുന്നാവായ മാഘമക മഹോത്സവത്തിന്റെ ഭാഗമായി തവനൂരിൽ നടക്കുന്ന ശതചണ്ഡീ യാഗശാലയുടെ പന്തലിന് കാൽനാട്ടുകയായിരുന്നു അദ്ദേഹം. കാൽനാട്ടു കർമ്മത്തിനു ശേഷം നടന്ന യോഗത്തിൽ എം.ടി.എം.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.എം.പരമേശ്വരൻ സോമയാജിപ്പാട്, തിരൂർ ദിനേശ്, കൃഷ്ണകുമാർ പുല്ലൂരാൽ, ദീപക് പൂന്തോട്ടത്തിൽ, പി.ഷൺമുഖൻ, ജനാർദ്ദനമേനോൻ ,പി .വി.അനിൽ, മണികണ്ഠൻ തവനൂർ, സുരേഷ് ആലത്തിയൂർ നേതൃത്വം നൽകി.