നിലമ്പൂർ: ഇടിവണ്ണ സെന്റ് തോമസ് ദേവാലയ തിരുനാളിന് കൊടിയേറി. ഇടവക മദ്ധ്യസ്ഥനായ മാർതോമാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റയും സംയുക്ത തിരുനാളിനാണ് ഇടവക വികാരി ഫാ.ഡൊമിനിക് വളക്കൊടിയിൽ കൊടിയേറ്റിയത്. ഇടവക മദ്ധ്യസ്ഥനായ മാർതോമാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റയും സംയുക്ത തിരുനാളിനാണ് ഇടവക വികാരി ഫാ.ഡൊമിനിക് വളക്കൊടിയിൽ കൊടിയേറ്റിയത്. തുടർന്ന് സെമിത്തേരി സന്ദർശനം നടത്തി. ആറിന് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. ജെയ്‌സൺ കാഞ്ഞിരംപാറ നേതൃത്വം നൽകി.
വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് തിരുനാൾ കുർബാന ഫാ.സഹേഷ് മീത്തിൽ നേതൃത്വം നൽകും. തുടർന്ന് വിവിധ പരിപാടികൾ നടക്കും.