താനൂർ: പുതുകുളങ്ങര മഹാശിവക്ഷേത്രത്തിൽ നടക്കുന്ന പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ശ്രീകോവിലിനുള്ള കട്ടിളവയ്പ്പ് കർമ്മം നടന്നു. ക്ഷേത്രം മേൽശാന്തി ശ്രീകാന്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രസിഡന്റ് എം.ഗോവിന്ദശർമ്മ, സെക്രട്ടറി കെ. കുട്ടിക്കൃഷ്ണൻ, സി. സോമൻ, ടി. ഗിരി, ടി. പ്രശാന്ത്. പി രാജേന്ദ്രൻ മറ്റുഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.