തേഞ്ഞിപ്പലം: നൊസ്സൻ തങ്ങളുപ്പാപ്പയുടെയും സയ്യിദ് ഫള്ൽ ജമലുല്ലൈലി തങ്ങളുടെയും ഉറൂസിന് ഭക്തിസാന്ദ്രമായി. സയ്യിദ് സ്വാലിഹ് ജമലുല്ലൈലി ചേളാരി നേതൃത്വം നൽകി . കാലത്തു 10ന് കടലുണ്ടി സയ്യിദ് ബാഹസ്സൻ ജമലുല്ലൈലി മഖാം സിയാറത്ത് നടന്നു.
സയ്യിദ് ഇസ്മായിൽ ബുഖാരി കടലുണ്ടി , ഡോ. പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം , അബ്ദുറഷീദ് മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഏഴിമല, സയ്യിദ് അലവി ജിഫ്‌രി തേഞ്ഞിപ്പലം, പകര മുഹമ്മദ് അഹ്‌സനി , അലി ബാഖവി ആറ്റുപുറം, അബ്ദുസലാം മുസ്‌ലിയാർ ദേവർശോല , അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. സമാപന പ്രാർത്ഥനയ്ക്കു സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി..