മലപ്പുറം : പ്രാഥമിക സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞ മുഴുവൻ സഹകരണ സ്ഥാപനങ്ങളിലെയും ശമ്പള പരിഷ്‌ക്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ജീവനക്കാർക്ക് അർഹതപ്പെട്ട ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മലപ്പുറത്തു ചേർന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്‌പെഷ്യൽ കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു . കൺവെൻഷൻ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു . വി.വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറി
ടി.വി.ഉണ്ണികൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സി.കെ.മുഹമ്മദ് മുസ്തഫ, സംസ്ഥാന സെക്രട്ടറി പി.ടി.ജയദേവൻ,വി.എം.മുഹമ്മദ് ബഷീർ ,എം.രാമദാസ് , അബ്ദുൾ അസീസ് കുറ്റിപ്പുറം , കാസിം മുഹമ്മദ് ബഷീർ, കെ .പ്രീതി ,ദിനേശ് വളാഞ്ചേരി ,സമദ് എടപ്പറ്റ , വി.അനിൽകുമാർ , പി.പി. ഷിയാജ്, എം.രജനി എന്നിവർ പ്രസംഗിച്ചു
.