മലപ്പുറം : കിഫ്ബി കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന സമ്മേളനം പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേഷ് , ജില്ലാ സെക്രട്ടറി കെ.യൂസഫ് , കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് പി.സി. ശങ്കരനാരായണൻ, കെ.ഡബ്ല്യു.എ.ഇ.യു ജില്ലാ സെക്രട്ടറി കെ.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. സെമിനാർ സെഷൻ സൂപ്രണ്ടിംഗ് എൻജിനിയർ പ്രസാദ് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികൾ : ടി. സുന്ദരൻ (പ്രസിഡന്റ്), സി.ബിന്ദു, പി.ടി.അബ്ദുൾ നാസർ (വൈസ് പ്രസിഡന്റുമാർ), ഷിബിൻ അശോക് (സെക്രട്ടറി), രഞ്ജുമോഹൻ,ജ്യോതിഷ് (ജോ. സെക്രട്ടറിമാർ), ഫൈസൽ (ട്രഷറർ)