dooradaran
കേന്ദ്ര-സംസ്ഥാന-പൊതുമേഖലാജീവനക്കാരുടേയും അദ്ധ്യാപകരുടേയും ദൂരദർശൻ മാർച്ച്

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുടെ നേതൃത്വത്തിൽ മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.
മലപ്പുറത്ത് നടന്ന പ്രക്ഷോഭം സി.ഐ.ടി.യു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി കെ.ബദറുന്നീസ, കെ.എസ്.ഇ.ബി.വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി.ജയൻദാസ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജെ.ആന്റണി, കെ.എസ്.ആർ.ടി.ഇ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സന്തോഷ്, ഖാദിബോർഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ബിജുമോൻ,​ എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ്,​ കെ.എൻ.ടി.ഇ.ഒ. സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ.പി.നായർ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ കൺവീനർ പി.ഹൃഷികേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു.