palietive
സാന്ത്വന പരിചരണത്തിന് പിന്തുണയുമായുള്ള പെരിന്തൽമണ്ണ ജി.എം.എച്ച്.എസ്.എസിലെ സ്റ്റുഡന്റ്സ്‌ പൊലീസ്‌ കേഡറ്റുകളുടെ സന്ദേശം സി.ഐ. കെ.എം.ബിജുവിന് നൽകി എച്ച്.എം. വഹീദ ബീഗം കൈമാറുന്നു.


പെരിന്തൽമണ്ണ: സാന്ത്വന പരിചരണത്തിന് പിന്തുണയുമായി പെരിന്തൽമണ്ണ ജി.എം.എച്ച്.എസ്.എസിലെ സ്റ്റുഡന്റ്സ്‌ പൊലീസ്‌ കേഡറ്റുകൾ. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സഹായമഭ്യർത്ഥിച്ചെത്തിയ പാലിയേറ്റീവ് ഭാരവാഹികൾക്ക് എസ്.പി.സി പിന്തുണ അറിയിക്കുകയായിരുന്നു. പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സഹകരണം അറിയിച്ചുള്ള സന്ദേശം സി.ഐ. കെ.എം.ബിജുവിന് നൽകി എച്ച്.എം. വഹീദ ബീഗം നിർവ്വഹിച്ചു. ചടങ്ങിൽ എസ്.പി.സി. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സി.ഷാജിമോൻ, സൂസമ്മ ചെറിയാൻ, കുറ്റീരി മാനുപ്പ, കെ.പി. ഷൈജൽ, പി.പി. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.