thengu-kettam
മേലാറ്റൂർ പഞ്ചായത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച തെങ്ങ് കയറ്റ പരിശീലനം പ്രസിഡന്റ് വി കമലം ഉദ്ഘാടനം ചെയ്യുന്നു)

മേലാറ്റൂർ: ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും എം.കെ.എസ്.പിയും കുടുംബശ്രീയും സംയുക്തമായാണ് പഞ്ചായത്തിലെ ലേബർ ബാങ്കിൽ രജിസ്റ്റർ ചെയ്ത വനിതകൾക്ക് പരിശീലനം നൽകുന്നത്.തെങ്ങുകയറ്റ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് വി. കമലം ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് കെ.കെ.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ എം.പി ഗിരീഷ് കുമാർ, ശ്രീജ, സി.ഡി.എസ് ചെയർപേഴ്‌സൺ രുഗ്മിണി മാധവൻ എന്നിവർ സംബന്ധിച്ചു.