തേഞ്ഞിപ്പലം : എസ്.എൻ.ഡി.പി ആലുങ്ങൽ ശാഖയുടെ വാർഷിക ജനറൽ ബോഡി നെടുമ്പള്ളി മോഹനകൃഷ്ണന്റെ വീട്ടിൽ ചേർന്നു. യോഗം പൂതേരി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ആലുങ്ങൽ ശാഖാ പ്രസിഡന്റ് മോഹനകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. ബാബു മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ എക്‌സിക്യുട്ടീവ് അംഗം കെ.കെ. ഷാജി, മുൻശാഖ പ്രസിഡന്റ് വി. വേലായുധൻ, സെക്രട്ടറി സനൽകുമാർ, മുരളി പാണമ്പ്ര എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ: കെ. മോഹനകൃഷ്ണൻ (പ്രസിഡന്റ് ), മുരളി പാണമ്പ്ര (വൈസ് പ്രസിഡന്റ് ) സനൽ കുമാർ (സെക്രട്ടറി . വനിതാസംഘം ഭാരവാഹികൾ : സി. മിനി (പ്രസിഡന്റ് )
പി. സതീദേവി (വൈസ് പ്രസിഡന്റ് ), ഇന്ദിര (ട്രഷറർ ).
ബാലസഘം ഭാരവാഹികൾ: കെ. അനന്തു കൃഷ്ണൻ (പ്രസിഡന്റ് )
കെ. വിധു (വൈസ് പ്രസിഡന്റ് ) വി. വിഷ്ണു (സെക്രട്ടറി )