chaliyar-raly
ചാലിയാറിൽ ആയിരങ്ങൾ പങ്കെടുത്ത പടുകൂറ്റൻ റാലി

നിലമ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചാലിയാർ പഞ്ചായത്ത് പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ. മൈലാടി അമൽ കോളേജ് പരിസരത്ത് നിന്നാരംഭിച്ച റാലി അകമ്പാടത്ത് പൊതുസമ്മേളനത്തോടെ സമാപിച്ചു. ചാലിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ, നാലകത്ത് ഹൈദരലി, കല്ലട കുഞ്ഞിമുഹമ്മദ്, തോണിക്കടവൻ ഷൗക്കത്ത്, പി.ടി.ഉമ്മർ, സഹിൽ അകമ്പാടം, ഹാരിസ് ആട്ടീരി, തോണിയിൽ സുരേഷ്, ഐ.കെ.യൂനുസ് സലീം, പൂക്കോടൻ നൗഷാദ്, ഷംസുദ്ദീൻ ബദരി, കെ.പ്രമീള, ഷീന ആനപ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ രമണൻ മുഖ്യപ്രഭാഷണം നടത്തി.