pension
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മലപ്പുറത്ത് നടത്തിയ വിശദീകരണ യോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പ്രകടനവും വിശദീകരണവും നടത്തി. മലപ്പുറത്ത് നടന്ന വിശദീകരണ യോഗം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എ. റസാഖ് , കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ. കൃഷ്ണപ്രദീപ്, കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോധരൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.വി ശ്രീധരൻ, എസ്. കുമാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോൺ, കെ.വി സ്‌കറിയ എന്നിവർ പ്രസംഗിച്ചു.