jana-jagratha
ബിജെപി വള്ളികുന്നു മണ്ഡലം കമ്മറ്റി. തേഞ്ഞിപ്പലം കോഹിനൂർ അങ്ങാടിയിൽ സംഘടിപ്പിച്ചജനജാഗ്രത സദസ്സിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു സംസാരിക്കുന്നു.

തേഞ്ഞിപ്പലം: പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ പേരിൽ രാജ്യത്തെ തകർക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് അഡ്വ: പ്രകാശ് ബാബു പറഞ്ഞു. ബി.ജെ.പി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി കോഹിനൂർ അങ്ങാടിയിൽ സംഘടിപ്പിച്ച ജനജാഗ്രതസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്ലിൽ പൗരത്വത്തെ ബാധിക്കുന്ന ഒരു പ്രശ്‌നവുമില്ല. ചിലരുടെ വാക്കുകൾ കേട്ട് രാജ്യത്തിനെതിരെ സമരത്തിനിറങ്ങുന്നവർക്ക് പിന്നീട് തിരുത്തേണ്ടി വരും. ലോകരാജ്യങ്ങൾക്ക് മുമ്പിൽ നമ്മുടെ രാജ്യത്ത് അരാജകത്വമാണെന്ന് വരുത്താനാണ് ചില ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .

ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രവി തേലത്ത്, മേഖലാ ജനറൽ സെക്രട്ടറി നാരായണൻ, മേഖലാ സെക്രട്ടറി പ്രേമൻ , മഹിളാമോർച്ച മലപ്പുറം ജില്ലാ അദ്ധ്യക്ഷ ദീപ പുഴക്കൽ , ബി.ജെ.പി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് മനോജ് മണ്ണിൽ , മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കോതേരി അയ്യപ്പൻ, മലപ്പുറം ജില്ലാ സെക്രട്ടറി വസന്തകുമാർ, പി. ജയനിദാസ്, വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.വി. വിനോദ് കുമാർ, ഗണേശൻ പച്ചാട്ട് എന്നിവർ പ്രസംഗിച്ചു.