തിരൂരങ്ങാടി: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നും എൻ.ആർ.സി നടപ്പാക്കരുതെന്നും തിരൂരങ്ങാടി നഗരസഭ കൗൺസിൽ യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് വൈസ് ചെയർമാൻ എം.അബ്ദുറഹ്മാൻകുട്ടി പ്രമേയം അവതരിപ്പിച്ചു. ചെയർപേഴ്‌സൺ കെ.ടി റഹീദ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ തുടർപ്രവർത്തനങ്ങൾക്ക് ചെയർപേഴ്‌സണെ കൗൺസിൽ ചുമതലപ്പെടുത്തി. യോഗത്തിനു ശേഷം ചെമ്മാട് ടൗണിൽ കൗൺസിലർമാർ പൗരത്വനിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ചെയർപേഴ്‌സൺ കെ.ടി റഹീദ, വൈസ് ചെയർമാൻ എം.അബ്ദുറഹിമാൻകുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ, വി.വി. അബു, ഉള്ളാട്ട് റസിയ, സി.പി ഹബീബ, സിപി സുഹ്‌റാബി, എം.എൻ ഹുസൈൻ, നൗഫൽ തടത്തിൽ, ഹംസപട്ടാളത്തിൽ, അയ്യൂബ് തലാപ്പിൽ, വി.വി കുഞ്ഞു തുടങ്ങിയവർ നേതൃത്വം നൽകി.