കോട്ടയ്ക്കൽ: മരങ്ങളുടെയും പക്ഷി മൃഗാധികളുടെ പേരിൽ അറിയപ്പെടുന്ന ഗ്രാമങ്ങളുടെ പേരിന് പിന്നിലെ ഐതിഹ്യം തേടി ഹരിതസേനാംഗങ്ങളുടെ യാത്ര.കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ ഹരിതസേനാംഗങ്ങളാണ് ആനോൾ,പറങ്കിമൂച്ചിക്കൽ, പുളിക്കലങ്ങാടി പ്രദേശങ്ങൾ സന്ദർശിച്ച് പ്രായമായവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത് . മയിലാടി, മരവട്ടം, ആലിൻചുവട് ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ സന്ദർശിക്കും.അദ്ധ്യയാപകരായ സമീർ മാട്ടുമ്മൽ, വി പി സഹീദ് എന്നിവർ നേതൃത്വം നൽകി.