പരപ്പനങ്ങാടി: ദേശീയ പണിമുടക്ക് ദിവസം പരപ്പനങ്ങാടിയിലെ ബസ് സ്റ്റാന്റ് റോഡ് പരിസരം ശുചീകരിച്ച് സന്നദ്ധ കൂട്ടായ്മ മാതൃകയായി. കാടുകൾ വെട്ടിത്തെളിച്ചും ചപ്പുചവറുകളും മലിന മണ്ണുകളും നീക്കിയുമാണ് ശുചീകരിച്ചത്. കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവിയുടെ നേതൃത്വത്തിലാണ് പത്തോളം സന്നദ്ധ പ്രവർത്തകർ ശുചീകരണപ്രവർത്തനങ്ങളിലേർപ്പെട്ടത്.