prathi-1
രമേഷ് ബാബു

പെരിന്തൽമണ്ണ: കേരള സംസ്ഥാന ലോട്ടറിയുടെ മറവിൽ എഴുത്തുലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ രണ്ടു പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നപ്പള്ളി മച്ചിങ്ങൽ മുരളീധരൻ(43), ഒലിങ്കര കൊളക്കട രമേഷ് ബാബു(43) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ എ.എസ്.പി. രീഷ്മ രമേശന്റെ നേതൃത്വത്തിൽ സി.ഐ. കെ.എം. ബിജു, എസ്.ഐ. മഞ്ജിത്ത് ലാൽ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പെരിന്തൽമണ്ണയിലെയും പരിസരങ്ങളിലെയും ബാറുകൾ, ലോട്ടറി കടകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ചൂതാട്ടം നടത്തിയിരുന്നത്.
കടകളിലും ബാർ പരിസരങ്ങളിലും ഇത്തരത്തിൽ എഴുത്തുലോട്ടറി നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് എ.എസ്.പി. അറിയിച്ചു.
പ്രത്യേക അന്വേഷണസംഘം ഉദ്യോഗസ്ഥരായ എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്, സജീർ, സന്ദീപ്, സുഭാഷ്, സി.പി. മുരളി, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.