കോട്ടയ്ക്കൽ: നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് കോട്ടൂർ എ.കെ.എം എച്ച്.എസ്.എസ് നിർമ്മിച്ച് നൽകിയ ചിൽഡ്രൻസ് പാർക്ക് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഏകദേശം 1.75 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്കിൽ ഊഞ്ഞാൽ, റൊട്ടേറ്റിംഗ് ചെയർ, പാർക്ക് ചെയർ, ചെടികൾ, ചുമർചിത്രങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ കെ.കെ നാസർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ പി. ഉസ്മാൻകുട്ടി, ടി.വി സുലൈഖാബി, സാജിദ് മങ്ങാട്ടിൽ, ടി അലവി , കൗൺസിലർ ടി.പി സുബൈർ, ഇ.എൻ മോഹൻദാസ്, സ്‌കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, ഡോ: കെ.പി സയിദ് ഫസൽ, പ്രധാന അദ്ധ്യാപകൻ ബഷീർ കുരുണിയൻ, ടി കബീർ എന്നിവർ സംബന്ധിച്ചു.