മലപ്പുറം : കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് മലപ്പുറം ജില്ലാ ഭാരവാഹികളുടെയും പ്രധാന പ്രവർത്തകരുടെയും യോഗം സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ മണമ്മൽ ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ബാബു നാസർ, മുജീബ് ആനക്കയം, എം കെ മുഹ്സിൻ, പി.പി ആല്യാപ്പു, അലി അഹമ്മദ് ആസാദ്, പ്രസന്നൻ താനൂർ, മരയ്ക്കാർ ആമയൂർ, കുട്ടൻ ആനക്കയം എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന കമ്മിറ്റി നടത്തുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99ാം രക്തസാക്ഷിത്വ ദിനം 20 ന് വൈകിട്ട് 5 ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഹാൾ പരിസരത്ത് ചേരും. കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും.